കണ്ണൂർ പെരളശ്ശേരിയിൽ ചായക്കടയ്ക്ക് തീപിടിച്ചു. വടക്കുമ്പാട് സ്വദേശി കെ കെ സന്തോഷിന്റെ ഉടമസ്ഥതയിലുള്ള കെ.കെ ടീസ്റ്റാളിനാണ് തീപിടിച്ചത്.
പെരളശ്ശേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന ചായകടയ്ക്ക് തീ പിടിച്ചത്.കടയ്ക്ക് തീ പിടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ കടയിൽ ഉണ്ടായിരുന്നവരും, ഉടമയായ സന്തോഷും പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.


നാട്ടുകാരുടെയും വിവരമറിഞ്ഞെത്തിയ കൂത്തുപറമ്പ് ഫയർഫോഴ്സിന്റെയും നീണ്ട നേരത്തെ പരിശ്രമത്തിലൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.കടയ്ക്കുള്ളിൽ ഉണ്ടായിരുന്ന ഫ്രിഡ്ജ്, ഗ്യാസ്സ് സ്റ്റൗ, പാത്രങ്ങൾ, വൈദ്യുതോപകരണങ്ങൾ തുടങ്ങിയവ പൂർണമായി കത്തി നശിച്ചിട്ടുണ്ട്. കൂടാതെ കട പ്രവർത്തിക്കുന്ന കെട്ടിടത്തിനും സാരമായി കേടുപാടുകൾ സംഭവിച്ചു.
Fire breaks out at tea shop in Peralassery; major accident averted
